കണ്ണാറയിൽ വീണ്ടും പശുവിന് പേവിഷബാധ; അതീവ ജാഗ്രത വേണമെന്ന് അധികൃതർ


കണ്ണാറ. കഴിഞ്ഞദിവസം പേവിഷബാധയേറ്റ് പശു ചത്ത അതേ വീട്ടിൽ മറ്റൊരു പശുവിനും പേവിഷബാധ. വീണ്ടശ്ശേരി മലമുക്ക് തൂമ്പുങ്ങൽ വർഗീസിന്റെ പശുക്കളിൽ ഒന്നാണ് പേവിഷബാധയേറ്റ് ഗുരുതരാവസ്ഥയിൽ ആയിരിക്കുന്നത്. 15 ദിവസം മുൻപാണ് വർഗീസിന്റെ മറ്റൊരു പശു പേവിഷബാധയേറ്റ് ചത്തത്. റോഡരികിൽ പുല്ല് തീന്നുന്നതിനായി കെട്ടിയിട്ടിരുന്ന പശുവിന്റെ മൂക്കിൽ പേപ്പട്ടി കടിച്ചതായിരുന്നു കാരണം. ആ പശുവിന് സമീപം റോഡരികിൽ കെട്ടിയിട്ടിരുന്ന മറ്റൊരു പശുവിനാണ് ഇപ്പോൾ വിഷബാധ ഉള്ളത്. പേവിഷബാധ പകരാൻ സാധ്യത ഇല്ലെന്നും പേപ്പട്ടി ഈ പശുവിനേയും കടിക്കുകയോ പോറൽ ഏൽപ്പിക്കുകയോ ചെയ്തതാകാം വിഷബാധയ്ക്ക് കാരണമെന്നുമാണ് പ്രാഥമിക നിഗമനം. എന്നാൽ ഈ വിഷയത്തിൽ അതീവ ജാഗ്രത വേണമെന്ന് ഹെൽത്ത് ഇൻസ്‌പെക്ടർ റെജി വി. മാത്യു അറിയിച്ചു. പഞ്ചായത്ത് അധികൃതരുമായി സംസാരിച്ച് എത്രയും വേഗം വിഷയത്തിൽ വേണ്ട മുൻകരുതലുകൾ എടുക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകി. കഴിഞ്ഞ 30 വർഷമായി പ്രദേശത്തെ ക്ഷീരകർഷകർ ആണ് വർഗീസും കുടുംബവും. ഈ കുടുംബത്തിന്റെ ഏക വരുമാനമാർഗ്ഗമാണ് ഇപ്പോൾ ഇല്ലാതാകുന്നത്.



Post a Comment

0 Comments