എസ്എസ്എൽസി പ്ലസ്ടു വിജയികളെ അനുമോദിച്ചു


വാണിയമ്പാറ . ഇ.എം.എസ് സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ എസ്എസ്എൽസി പ്ലസ്ടു വിജയികളെ അനുമോദിച്ചു. മുൻ വാർഡ് മെമ്പർ കെ. രാധാകൃഷ്ണൻ അധ്യക്ഷനായി. സിപിഐഎം മണ്ണുത്തി ഏരിയ സെക്രട്ടറി എം.എസ് പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു. സിപിഐഎം പാണഞ്ചേരി ലോക്കൽ സെക്രട്ടറി മാത്യു നൈനാൻ, ബ്ലോക്ക് പഞ്ചായത്തംഗം കെ.കെ രമേഷ്, വാർഡ് മെമ്പർ ഷീല അലക്സ്, സജി കൊമ്പഴ, രാജൻ ആനവാരി, സിജോ അടുക്കളപ്പാറ മുതലായവർ പങ്കെടുത്തു. ചാരിറ്റി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വരുന്ന പ്രവാസിയായ മുസ്തഫ ഇളയാട്ടിലിനെ ചടങ്ങിൽ അനുമോദിച്ചു.



Post a Comment

0 Comments