പട്ടിക്കാട്. മുടിക്കോട് താളിക്കോട് റോഡിലെ കലുങ്ക് അപകട ഭീഷണി നേരിടുന്നു. താളിക്കോട് ജീവൻ ജ്യോതി സ്‌കൂളിന് സമീപത്തുള്ള കലുങ്കാണ് സ്ലാബുകൾ ഉറപ്പിച്ചിട്ടുള്ള കരിങ്കൽ ഭിത്തി ഇടിഞ്ഞതിനെ തുടർന്ന് അപകട ഭീഷണി നേരിടുന്നത്. ഇതോടെ റോഡിൽ കുഴി രൂപപ്പെട്ട നിലയിലാണ്. പ്രദേശത്തെ സ്‌കൂളുകളിലേക്കുള്ള നൂറുകണക്കിന് വിദ്യാർത്ഥികളുമായി സ്‌കൂൾ ബസുകൾ കടന്നു പോകുന്നത് ഈ കലുങ്കിന് മുകളിലൂടെ ആണ്. താളിക്കോട് ഭാഗത്തേക്കുള്ള സ്വകാര്യ ബസുകളും ഇതിലൂടെയാണ് കടന്നു
പോകുന്നത്. എന്നാൽ കലുങ്കിന്റെ തകർന്ന ഭാഗം പുനർ നിർമ്മിച്ച് യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്താൻ അധികൃതർ തയ്യാറാകുന്നില്ലെന്ന് നാട്ടുകാർ പരാതിപ്പെട്ടു. കഴിഞ്ഞ ചില വർഷങ്ങളായി കലുങ്ക് തകർച്ച നേരിടുകയാണെന്ന് പ്രദേശവാസികൾ പറഞ്ഞു. നിരവധിതവണ അധികൃതർക്ക് പരാതി നൽകിയെങ്കിലും വേണ്ട നടപടികൾ സ്വീകരിച്ചില്ല. ഈ നില തുടർന്നാൽ കലുങ്ക് പൂർണ്ണമായി തകരുമെന്നും അത് വലിയ അപകടങ്ങൾക്ക് വഴിയൊരുക്കുമെന്നും നാട്ടുകാർ മുന്നറിയിപ്പു നൽകി. പഞ്ചായത്ത് അധികൃതർ എത്രയും വേഗം ഈ വിഷയത്തിൽ ഇടപെട്ട് വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.


.jpeg)
0 Comments