പൊതുജന ആരോഗ്യ രംഗത്ത് സർക്കാർ പരാജയം: ടി എൻ പ്രതാപൻ എം.പി


തൃശൂർ. പൊതുജന ആരോഗ്യ രംഗത്ത് സംസ്ഥാന സർക്കാർ പൂർണമായും പരാജയപ്പെടുകയാണെന്ന് ടി എൻ പ്രതാപൻ എം പി പ്രസ്താവിച്ചു. ഡിഎംഒ ഓഫീസിന് മുന്നിൽ മഹിളാ കോൺഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പകർച്ച പനി സംസ്ഥാന വ്യാപകമായി പടർന്നു പിടിക്കുന്ന സാഹചര്യം നിലവിൽ ഉണ്ടായിട്ടും സംസ്ഥാന സർക്കാർ ആവശ്യത്തിന് മരുന്ന് നൽക്കുന്നില്ല. മരുന്ന് വിതരണ മേഖലയിലെ സ്വകാര്യ വിതരണ കോർപ്പറേറ്റുകളെ സഹായിക്കുന്നതിനു വേണ്ടിയാണ് സർക്കാർ മരുന്ന് സംഭരണത്തിൽ അലംഭാവം കാണിക്കുന്നതെന്ന് മഹിളാ കോൺഗ്രസ് ആരോപിച്ചു. ജില്ലാ മഹിളാ കോൺഗ്രസ് പ്രസിഡൻറ് ലീലാമ്മ തോമസ് അധ്യക്ഷത വഹിച്ചു. പ്രതിഷേധ സമരത്തിൽ മുൻ മേയർ ഐ പി പോൾ, മഹിളാ കോൺഗ്രസ് നേതാക്കളായ ചന്ദ്രിക ശിവരാമൻ, ജയലക്ഷ്മി ടീച്ചർ, ജിനി ജോയ്, അഡ്വ. സുബി ബാബു, ബിന്ദു കുമാരൻ, സ്വപ്ന രാമചന്ദ്രൻ, ലാലി ജെയിംസ്, റെജി ജോയ്, നിമ്മി റപ്പായി, സുനിത വിനു, ശ്യാമള മുരളീധരൻ, ലീല വർഗ്ഗീസ്, സിന്ധു ചാക്കോ, ഹാപ്പി മത്തായി എന്നിവർ സംസാരിച്ചു.



Post a Comment

0 Comments