പട്ടിക്കാട്. കേരള കർഷക സംഘം പീച്ചി മേഖല സമ്മേളനം കെ.കെ മൊയ്തീൻ നഗറായ കണ്ണാറ എ.യു.പി സ്‌കൂളിൽ നടന്നു. കർഷക സംഘം സംസ്ഥാന കമ്മിറ്റി അംഗം എം.എം അവറാച്ചൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ലോകവ്യാപാര സംഘടനയുടെ പ്രവർത്തനങ്ങൾ ഇന്ത്യയിലെ കാർഷിക മേഖലയിൽ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചതെന്നും അത് രാജ്യത്തെ കർഷകരെ പ്രതികൂലമായി ബാധിച്ചു എന്നും
അദ്ദേഹം പറഞ്ഞു. പീച്ചി മേഖല പ്രസിഡന്റ് ജോർജ്ജ് മറ്റത്തിൽ അധ്യക്ഷത വഹിച്ചു. സിപിഐഎം പീച്ചി ലോക്കൽ സെക്രട്ടറി എം ബാലകൃഷ്ണൻ, പാണഞ്ചേരി ലോക്കൽ സെക്രട്ടറി മാത്യു നൈനാൻ, കെ.എൻ ഗോപാലൻ, സുനിൽ എ.ജി എന്നിവർ പങ്കെടുത്തു. എസ്എസ്എൽസി, പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ മുപ്പതോളം വിദ്യാർത്ഥികളെ ചടങ്ങളിൽ അനുമോദിച്ചു. കർഷക സംഘം പീച്ചി മേഖല സെക്രട്ടറി ഇ.എം വർഗ്ഗീസ്, സംഘാടക സമിതി ചെയർമാൻ കെ.കെ സുബ്രഹ്മണ്യൻ തുടങ്ങിയവർ നേതൃത്വം നൽകി.



0 Comments