പട്ടിക്കാട്. ജില്ലാ പട്ടികവർഗ്ഗ വികസന ഓഫീസറുടെ കാര്യാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ചുവന്നമണ്ണ്, പീച്ചി, ചാലക്കുടി, വെറ്റിലപ്പാറ പ്രീമെട്രിക് ഹോസ്റ്റലുകളിൽ 2022-23 അധ്യയന വർഷത്തേക്ക് അപ്പർ പ്രൈമറി, ഹൈസ്‌കൂൾ ക്ലാസുകളിൽ പഠിച്ചുവരുന്ന പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് ഇംഗ്ലീഷ്, സയൻസ്, ഗണിത വിഷയങ്ങളിൽ ട്യൂഷൻ നൽകുന്നതിനായി പാർട്ട് ടൈം ട്യൂട്ടർമാരെ നിയമിക്കുന്നു. ഇതിന് വേണ്ടിയുള്ള ഒരു വാക്ക്-ഇൻ ഇന്റർവ്യൂ ജൂലൈ 12ന് പുതുക്കാട് ബ്ലോക്ക് ഓഫീസ് ബിൽഡിംഗിൽ പ്രവർത്തിക്കുന്ന ആമ്പല്ലൂർ ട്രൈബൽ എക്‌സറ്റൻഷൻ ഓഫീസിൽ വച്ച് നടത്തപ്പെടുന്നു. അപേക്ഷകർ ബിരുദം/ ബി.എഡ് യോഗ്യതയുള്ളവരായിരിക്കണം. തദ്ദേശവാസികൾക്ക് നിയമനത്തിൽ മുൻഗണന ഉണ്ടായിരിക്കുന്നതാണ്. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂലൈ 12ന് രാവിലെ 10 മണിക്ക് ആമ്പല്ലൂർ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിൽ വയസ്സ്, വിദ്യാഭ്യാസ യോഗ്യത, ജോലി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരായി ഇന്റർവ്യൂവിൽ പങ്കെടുക്കാവുന്നതാണെന്ന് ട്രൈബൽ ഡവലപ്പ്‌മെന്റ് ഓഫീസർ അറിയിച്ചു. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഹൈസ്‌കൂൾ ക്ലാസുകളിൽ പഠിപ്പിക്കുന്നതിന് 5500 രൂപയും, യു.പി ക്ലാസുകളിൽ പഠിപ്പിക്കുന്നതിന് 5000 രൂപയും ഹോണറേറിയത്തിന് അവകാശമുണ്ടായിരിക്കുന്നതാണ്.

.jpeg)
0 Comments