വഴുക്കുംപാറ ഒൻപതാം വാർഡിൽ മികച്ച വിജയം നേടിയ കുട്ടികളെ ആദരിച്ചു


പട്ടിക്കാട്. വഴുക്കുംപാറ ഒൻപതാം വാർഡിൽ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. പ്ലസ്ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എപ്ലസ് നേടിയ ആദിത്യ സി.എസ്, എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എപ്ലസ് നേടിയ അന്ന ബൈജു എന്നിവരെ വാർഡ് വികസന സമിതി ആദരിച്ചു. വാർഡ് മെമ്പർ കെ.പി. ചാക്കോച്ചൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. വാർഡ് വികസന സമിതി കൺവീനർ കെ.ബി ലിബീഷ് അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ഭാരവാഹികളായ മിനി മനോഹരൻ, സോഫി ജിജി, ജെയ്‌നി, ജെയ്‌മോൾ വാർഡ് വികസന സമിതി അംഗം ഷാജൻ എന്നിവർ സംസാരിച്ചു.



Post a Comment

0 Comments