പട്ടിക്കാട്. കുതിരാൻ തുരങ്കത്തിന് സമീപം ലോറികൾ തമ്മിൽ കൂട്ടിയിടിച്ചു ഉണ്ടായ അപകടത്തിൽ ഡ്രൈവർക്ക് പരിക്കേറ്റു. കാലിന് സാരമായി പരിക്കേറ്റ സേലം സ്വദേശി മൂർത്തി (44)യെ തൃശ്ശൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ച അഞ്ചരയോടെയാണ് അപകടം സംഭവിച്ചത്. തുരങ്കത്തിന് പടിഞ്ഞാറ് ഭാഗത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നിടത്താണ് അപകടം. എതിർ ദിശയിൽ വന്ന രണ്ട് ലോറികളാണ് കൂട്ടിയിടിച്ചത്. അപകടത്തെ തുടർന്ന് ക്യാബിനുള്ളിൽ അകപ്പെട്ടുപോയ ഡ്രൈവറെ ഫയർഫോഴ്സും പോലീസും ചേർന്നാണ് പുറത്തെടുത്തത്. പ്രദേശത്ത് ഗതാഗതക്കുരുക്ക് ഉണ്ടായെങ്കിലും സർവീസ് റോഡിലൂടെ വാഹനങ്ങൾ കടത്തിവിട്ട് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.


0 Comments