ചിങ്ങം 1 കർഷകദിനം: വിവിധ മേഖലകളിലുള്ള കർഷകരെ ആദരിക്കുന്നു


പട്ടിക്കാട്. കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെയും പാണഞ്ചേരി ഗ്രാമപഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ ചിങ്ങം 1 കർഷകദിനം വിപുലമായി ആഘോഷിക്കുന്നതിനും വിവിധ മേഖലകളിൽ മികവ് തെളിയിച്ചിട്ടുള്ള കർഷകരെ ആദരിക്കുന്നതിനും തീരുമാനിച്ചു. നെല്ല്, തെങ്ങ്, വാഴ, പച്ചക്കറി, സമ്മിശ്ര കൃഷി, ജൈവ കൃഷി, ക്ഷീരം എന്നീ കാർഷിക മേഖലയിലെ മികച്ച കർഷകൻ/കർഷക എന്നിവരെയും മുതിർന്നവർ, വിദ്യാർത്ഥികൾ, പട്ടികജാതി/ പട്ടികവർഗം, വനിതകൾ എന്നീ വിഭാഗങ്ങളിലെ മികച്ച കർഷകൻ/കർഷക എന്നിവരെയുമാണ് ആദരിക്കുന്നത്. മികച്ച കർഷക തൊഴിലാൡയെയും തിരഞ്ഞെടുക്കും. വാർഡ് മെമ്പർമാർ മുഖേന കർഷകർക്ക് ആഗസ്റ്റ് 10 ന് മുമ്പായി നാമനിർദ്ദേശം നൽകാവുന്നതാണ്. കർഷകദിനത്തിനോടുബന്ധിച്ച് കാർഷിക വിപണനമേള, നടീൽ വസ്തുക്കളുടെ വിതരണം എന്നിവ നടത്തുവാൻ തീരുമാനിച്ചിട്ടുണ്ട്. യോഗത്തിൽ പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സാവിത്രി സദാനന്ദൻ, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയർപേഴ്‌സൺ സുബൈദ അബൂബക്കർ, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രമ്യ രാജേഷ്, വാർഡ് മെമ്പർമാർ, കാർഷിക വികസന സമിതി അംഗങ്ങൾ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു



Post a Comment

0 Comments