പട്ടിക്കാട്. വഴുക്കുമ്പാറ ശ്രീ നാരായണ ഗുരു കോളേജ് തൃശൂർ പാലക്കാട് ജില്ലകളിലെ ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്കായി നടത്തിയ ഓൺലൈൻ പോസ്റ്റർ മത്സരത്തിൽ തൃശൂർ സേക്രഡ് ഹാർട്ട് കോൺവെന്റ് ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂളിലെ വിദ്യാർത്ഥികക്ക് മികച്ച നേട്ടം. ഒന്നാം സമ്മാനമടക്കം മൂന്ന് സമ്മാനങ്ങളാണ് അവർ നേടിയത്. 'ഇന്നത്തെ യുവജനങ്ങളുടെ വെല്ലുവിളികൾ' എന്നായിരുന്നു മത്സര വിഷയം. ഒന്നാം സമ്മാനമായ 3000 രൂപയും പ്രശസ്തി പത്രവും കുട്ടനെല്ലൂർ ആളൂർ കൊക്കൻ വീട്ടിലെ എ.സി. വർഗ്ഗീസിന്റെ മകളും തൃശൂർ സേക്രഡ് ഹാർട്ട് സ്‌കൂൾ വിദ്യാർഥിയുമായ ആൻ മരിയ വർഗ്ഗീസ് കരസ്ഥമാക്കി. രണ്ടാം സമ്മാനം അരിമ്പൂർ ഹയർ സെക്കണ്ടറി സ്‌കൂളിലെ വിദ്യാർത്ഥിയായ എറവ് വടക്കേടത്ത് വീട്ടിലെ സതീഷ് ബാബു വി.എസ്. ന്റെ മകൾ ശ്രീലക്ഷ്മി വി.എസ്, മൂന്നാം സമ്മാനം ചേറൂർ കണ്ണമംഗലത്ത് വീട്ടിലെ എം.മുരളീധരന്റെ മകൾ മാളവിക. എം. എന്നിവർക്ക് ലഭിച്ചു. പ്രിൻസിപ്പാൾ ഡോ. എ. സുരേന്ദ്രൻ, പ്രോഗ്രാം കോഓഡിനേറ്റർ അസി. പ്രൊഫ. ഷീജ. കെ.എസ്. എന്നിവർ നേതൃത്വം നൽകി.


0 Comments