കെൽട്രോണിൽ മാധ്യമ പഠനത്തിന് അപേക്ഷിക്കാം: അവസാന തിയതി സെപ്റ്റംബർ 10


തിരുവനന്തപുരം. പൊതുമേഖലാ സ്ഥാപനമായ കെൽട്രോൺ നടത്തുന്ന മാധ്യമ കോഴ്‌സിൽ 2022-23 ബാച്ചിൽ സീറ്റൊഴിവുണ്ട്. ഒരു വർഷം ദൈർഘ്യമുള്ള കോഴ്‌സിൽ വാർത്താ അവതരണം, പ്രോഗ്രാം ആങ്കറിങ്, മൊബൈൽ ജേണലിസം, വീഡിയോ എഡിറ്റിംഗ്, ക്യാമറ എന്നിവയിൽ പരിശീലനം ലഭിക്കും. ടെലിവിഷൻ വാർത്താചാനലുകളിലും ഡിജിറ്റൽ വാർത്താചാനലുകളിലും പഠനസമയത്ത് പരിശീലനവും പ്ലേസ്‌മെന്റ് സഹായവും ലഭിക്കും. ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയവർക്കും ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. പ്രായപരിധി 30 വയസ്സ്. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലെ കെൽട്രോൺ നോളേജ് സെന്ററുകളിലേക്കാണ് അപേക്ഷിക്കേണ്ടത്. അവസാന തിയതി സെപ്റ്റംബർ 10. വിശദാംശങ്ങൾക്ക് : 9544958182. വിലാസം : കെൽട്രോൺ നോളേജ് സെന്റർ, 2nd ഫ്‌ലോർ, ചെമ്പിക്കളം ബിൽഡിങ്, ബേക്കറി ജംഗ്ഷൻ, വഴുതക്കാട്, തിരുവനന്തപുരം. 695014. കെൽട്രോൺ നോളേജ് സെന്റർ, 3rd ഫ്‌ലോർ, അംബേദ്ക്കർ ബിൽഡിങ്, റെയിൽവേസ്‌റ്റേഷൻ ലിങ്ക് റോഡ്, കോഴിക്കോട്. 673002.


Post a Comment

0 Comments