ദേശീയപാതയിലെ അപകടങ്ങൾ: പഞ്ചായത്തിൽ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗം ചേർന്നു


പട്ടിക്കാട്. ദേശീയപാതയിൽ അപകടങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രന്റെ നേതൃത്വത്തിൽ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗം ചേർന്നു. മുടിക്കോട്, കല്ലിടുക്ക്, വാണിയംപാറ എന്നീ  പ്രദേശങ്ങളിലെ അപകടങ്ങളെക്കുറിച്ച് യോഗം വിലയിരുത്തി. ഇവിടങ്ങളിൽ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ചും യോഗം ചർച്ച ചെയ്തു. കൂടാതെ പീച്ചി റോഡ് മുതൽ പഞ്ചായത്ത് ഓഫീസ് വരെ ബസാർ റോഡിന്റെ ഇരുവശങ്ങളിലുമുള്ള പാർക്കിങ്ങ് ഒഴിവാക്കുന്നതിന് നടപടി കൈക്കൊള്ളാൻ പീച്ചി പോലീസിനോട് ആവശ്യപ്പെട്ടു. പ്രദേശങ്ങളിലെ 


അപകടങ്ങൾ പൂർണമായും ഒഴിവാക്കുന്നതിനായി നാഷണൽ ഹൈവേ അതോറിറ്റിയും പോലീസ് സംവിധാനങ്ങളും പ്രാദേശിക സർക്കാരുകളും ഒന്നിച്ചു മുന്നോട്ടു പോണമെന്ന് പ്രസിഡൻറ് പി പി രവീന്ദ്രൻ പറഞ്ഞു. മുടിക്കോട് ജനങ്ങൾക്ക് റോഡ് മുറിച്ചു കടക്കുന്നതിന് വേണ്ട ബദൽ സംവിധാനം ഒരുക്കുന്നതിനും യോഗം തീരുമാനിച്ചിട്ടുണ്ട. പീച്ചി പോലീസ് എസ്‌ഐ ഷാജി എ.ഒ., തൃശ്ശൂർ എൻഫോസ്‌മെന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ വിനോദ് കുമാർ, അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരായ മാത്യു വർഗീസ്, സന്തോഷ് കുമാർ, റീജണൽ ട്രാൻസ്‌പോർട്ട് ഓഫീസിലെ അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ, പഞ്ചായത്ത് സെക്രട്ടറി പി.ആർ ജോൺ, ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥനായ കെ ജയപാൽ, തൃശ്ശൂർ പിഡബ്ല്യുഡി റോഡ്‌സ് അസിസ്റ്റൻറ് എൻജിനീയർ സതീഷ് ഇ. എസ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.


Post a Comment

0 Comments