പട്ടിക്കാട്. ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ എന്ന സംസ്ഥാന സർക്കാരിന്റെ പദ്ധതി പ്രകാരം പാണഞ്ചേരി ഗ്രാമ പഞ്ചായത്തിൽ പുതു സംരഭകർക്കായുള്ള ലോൺ, ലൈസൻസ്, സബ്‌സിഡി എന്നിവ വിതരണം ചെയ്തു. പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ ആർ രവി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സർക്കാരിന്റെ നിർദ്ദേശപ്രകാരം ജില്ല വ്യവസായ കേന്ദ്രവും പാണഞ്ചേരി ഗ്രാമ പഞ്ചായത്തും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. പഞ്ചായത്തിൽ 45 പുതിയ തൊഴിൽ സംരംഭങ്ങൾ ഈ പദ്ധതി പ്രകാരം ആരംഭിച്ചിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡണ്ട് പി പി രവീന്ദ്രൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ ലോൺ, ലൈസൻസ്, സബ്‌സിഡി, എന്നിവയുടെ വിതരണം നടന്നു. ഒല്ലൂക്കര ബ്ലോക്ക് വികസന ഓഫീസർ വി. അശ്വിൻ പദ്ധതി വിശദീകരണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡൻറ് സാവത്രി സദാനന്ദൻ, കുടുംബശ്രീ വൈസ് ചെയർപേഴ്‌സൺ മിനി ജോണി, വ്യവസായ വാണിജ്യ വകുപ്പ് ഇന്റേൺ അഭിലാഷ്, പഞ്ചായത്ത് അംഗങ്ങളായ ഷൈലജ വിജയകുമാർ, അനീഷ് മേക്കര, ആരിഫ റാഫി എന്നിവർ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു.


0 Comments