മണ്ണുത്തി. തൃശ്ശൂർ വെള്ളാനിക്കരയിലെ കാർഷിക സർവകലാശാല ക്വാർട്ടേഴ്സിൽ നിന്ന് നവനീത കൃഷ്ണനെ കാണാതായിട്ട് ഇന്നേക്ക് 10 ദിവസം. പൂച്ചട്ടിയിലെ സ്വകാര്യ സ്കൂളിൽ പ്ലസ് വൺ വിദ്യാർഥിയായ നവനീതകൃഷ്ണനെ കഴിഞ്ഞ 20 മുതലാണ് കാണാതായത്. സർവകലാശാലയിൽ ജീവനക്കാരിയാണ് അമ്മ. അച്ഛൻ പാലക്കാട് സ്കൂളിൽ പ്രധാനാധ്യാപകനും. 20ന് പുലർച്ചെ അഞ്ചരയ്ക്കാണ് നവനീത കൃഷ്ണൻ സൈക്കിളുമായി വീട്ടിൽ നിന്ന് ഇറങ്ങിയത്. മൂന്നു ജോഡി വസ്ത്രവും കുറച്ചു പണവും കയ്യിൽ കരുതിയിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്. പോലീസിന്റെ അന്വേഷണത്തിൽ പൊള്ളാച്ചിയിൽ എത്തിയതായി വിവരം കിട്ടിയിരുന്നു. കഴിഞ്ഞ ചില ദിവസങ്ങളായി പോലീസ് സംഘം അവിടെ പരിശോധന നടത്തുന്നുണ്ട്. പാലക്കാട് ജില്ലയിലെ വാൽക്കുളമ്പിലൂടെ നവനീതകൃഷ്ണൻ സൈക്കിളിൽ കടന്നു പോകുന്നതിന്റെ ദൃശ്യം പ്രദേശത്തെ ഒരു കച്ചവട സ്ഥാപനത്തിന്റെ സിസിടിവി ക്യാമറയിൽ നിന്നും ലഭിച്ചിരുന്നു. സർവ്വകലാശാല ജീവനക്കാരും പോലീസ് ഉദ്യോഗസ്ഥരും പ്രദേശത്ത് തമ്പടിച്ച് അന്വേഷണം നടത്തിവരികയാണ്. എത്രയും വേഗം തങ്ങളുടെ മകനെ തിരികെ ലഭിക്കുമെന്ന് പ്രതീക്ഷയിലാണ് നവനീത കൃഷ്ണന്റെ മാതാപിതാക്കൾ. കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ മണ്ണുത്തി പോലീസിൽ അറിയിക്കേണ്ടതാണ്:9497947268, 9497980548.


0 Comments