തൃശൂർ. കേരള ദളിത് ഫെഡറേഷൻ തൃശൂർ ജില്ല കമ്മിറ്റിയുടെ ആഭ്യമുഖ്യത്തിൽ അയ്യങ്കാളി ജയന്തി ആഘോഷിച്ചു. കെഡിഎഫ് തൃശൂർ ജില്ല പ്രസിഡന്റ് കെ.പി സുകു ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഇ.എം വേലായുധൻ, സി.കെ ശ്രീധരൻ , മണ്ഡലം പ്രസിഡന്റ് ഒ.എ ഷാജി മറ്റു യൂണിറ്റ് ഭാരവാഹികൾ എന്നിവർ ചേർന്ന് അയ്യങ്കാളിയുടെ ഛായ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. ആഗസ്റ്റ് 28ന് ആയിരുന്നു മഹാത്മാ അയ്യങ്കാളിയുടെ 159-ാമത് ജയന്തി ദിനം. നവോത്ഥാന നായകനും പാർശ്വവത്കരിക്കപ്പെട്ട ജനതയുടെ മുന്നണിപ്പോരാളിയുമായിരുന്നു അദ്ദേഹം. നവേത്ഥാന നായകൻ, ജാതിവെറിയുടെ ഹിംസയെ വെല്ലുവിളിച്ച, മനുഷ്യാവകാശങ്ങൾക്കു വേണ്ടി പോരാട്ടങ്ങൾ നടത്തിയ വിപ്ലവകാരി എന്നാണ് കേരളചരിത്രം അയ്യങ്കാളിയെ അടയാളപ്പെടുത്തുന്നത്.


0 Comments