'വൈദ്യുതി ബിൽ 2022' പിൻവലിക്കുക: ഇടതുപക്ഷ യൂണിയനുകൾ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു


പട്ടിക്കാട്: വൈദ്യുതി രംഗത്ത് കേന്ദ്ര സർക്കാർ കൊണ്ടുവരുന്ന പുതിയ നിയമം 'വൈദ്യുതി ബിൽ  2022' പിൻവലിക്കുക എന്ന മുദ്രാവാക്യം ഉയർത്തി പട്ടിക്കാട് കെ.എസ്.ഇ.ബി ഓഫീസിന് മുന്നിൽ ഇടതുപക്ഷ യൂണിയനുകളുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. സംസ്ഥാനത്തെ എല്ലാ കെ.എസ്.ഇ.ബി ഓഫീസുകൾക്ക് മുന്നിലും ധർണ്ണ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണിത്. സിഐടിയു നേതാവ് കെ.വി ചന്ദ്രൻ ധർണ്ണ ഉദ്ഘാടനം ചെയ്തു. വിവിധ യൂണിയനുകൾ നേതൃത്വം നൽകുന്ന നാഷണൽ കോഓഡിനേഷൻ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആന്റ് എഞ്ചിനീയേഴ്‌സ് (NCCOEEE) എന്ന കേന്ദ്ര കൂട്ടായ്മയാണ് ധർണ്ണക്ക് നേതൃത്വം നൽകുന്നത്. സിപിഐ  ലോക്കൽ കമ്മിറ്റി സെക്രട്ടറി സനിൽ വാണിയംപാറ മുഖ്യ അതിഥി ആയിരുന്നു. എഐടിയുസി പാണഞ്ചേരി  പഞ്ചായത്ത് സെക്രട്ടറി ഷിജോൺ പെരിങ്ങാമറ്റത്തിൽ, സിപിഐ ലോക്കൽ കമ്മിറ്റി അംഗം ഡോ. പ്രദീപ്, ഡിവൈഎഫ്‌ഐ മണ്ണുത്തി മേഖല സെക്രട്ടറി മനു പുതിയാമഠം, ഇ.എം വർഗീസ്, കർഷകസംഘം മണ്ണുത്തി എരിയ കമ്മിറ്റി അംഗം എം ബാലകൃഷ്ണൻ സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി  മാത്യു നൈനാൻ, പെൻഷനേഴ്‌സ് യൂണിയൻ തുടങ്ങി വിവിധ സംഘടന നേതാക്കൾ അഭിവാദ്യം ചെയ്ത് സംസാരിച്ചു. പുതിയ വൈദ്യുതി ബില്ലിലെ നിയമങ്ങൾ സംസ്ഥാനങ്ങൾക്ക് കൂച്ച് വിലങ്ങ് ഇടുന്ന അവസ്ഥയിലേക്ക് ആണ് പോകുന്നത് എന്നും വൈദ്യുതി രംഗത്ത് കേന്ദ്രം കൊണ്ടുവന്ന നിയമ ഭേദഗതികളുടെ ഉദ്ദേശവും ലക്ഷ്യവും സ്വകാര്യവൽക്കരണമാണ് എന്നും സമരസമിതി പ്രവർത്തകർ പറഞ്ഞു. ഡൽഹിയിൽ നടന്ന കർഷക സമരത്തിന്റെ ആവശ്യങ്ങളിൽ ഒന്ന് ഈ ബിൽ പിൻവലിക്കുക എന്നത് കൂടിയായിരുന്നുവെന്നും അവർ പറഞ്ഞു.



Post a Comment

0 Comments