പട്ടിക്കാട്. പാണഞ്ചേരി സർവീസ് സഹകരണ ബാങ്ക് നടപ്പാക്കുന്ന പീച്ചി അഗ്രി ഇൻഡസ്ട്രിയൽ പാർക്കിന്റെ ഓഫീസ് ഉദ്ഘാടനം മുൻ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് നിർവഹിച്ചു. ഒരു ഗ്രാമത്തിന്റെ സമ്പദ് വ്യവസ്ഥ നിയന്ത്രിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത് അവിടുത്തെ സഹകരണ സ്ഥാപനങ്ങൾ ആണെന്നും അതിൽനിന്നും സ്വയം പര്യാപ്ത സമ്പദ് വ്യവസ്ഥയിലേക്ക് ഗ്രാമങ്ങളെ മാറ്റിയെടുക്കുന്നതിൽ ഇടതുപക്ഷ സർക്കാർ മുഖ്യ പങ്കുവഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. തൃശ്ശൂർ കൃഷി വിജ്ഞാനകേന്ദ്രത്തിന്റെ സഹകരണത്തോടെയാണ് ഭക്ഷ്യോൽപ്പന്ന വിപണനത്തിന് ബാങ്ക് തുടക്കം കുറിക്കുന്നത്. നിർജലീകരിച്ച പച്ചക്കറികൾ, അച്ചാറുകൾ, ശീതള പാനീയങ്ങൾ, ക്യാൻഡികൾ, ചിപ്‌സ്, ജാതിത്തൊണ്ടിൽ നിന്നുള്ള ഉൽപന്നങ്ങൾ എന്നീ മൂല്യ വർദ്ധിത ഉൽപ്പന്നങ്ങളാണ് ഇവിടെ ഉൽപാദിപ്പിക്കുന്നത്. ഇതിനു മുന്നോടിയായി വിവിധതരം ഡ്രയറുകൾ, ഫ്രെയിംഗ് മെഷീൻ, പഴങ്ങൾ വരട്ടി എടുക്കുവാൻ ഉപയോഗിക്കുന്ന പൾപ്പ് കോൺസുലേറ്റർ, പാക്കിംഗ് ഉപകരണങ്ങൾ എന്നിവ പ്രവർത്തിക്കുന്നതിനുള്ള സാങ്കേതിക പരിജ്ഞാനവും പരിശീലനവും പന്ത്രണ്ടോളം വനിതകൾക്ക് പദ്ധതിയുടെ ഭാഗമായി നൽകിയിരുന്നു. ഓണവിപണി ലക്ഷ്യമാക്കി കൊണ്ടാണ് ജയശ്രീ എന്ന പേരിൽ പ്രോഡക്റ്റ് പുറത്തിറക്കുന്നത്. ചടങ്ങിൽ ബാങ്ക് പ്രസിഡന്റ് വിൽസൺ ചെമ്പനാൽ അധ്യക്ഷ വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി പി രവീന്ദ്രൻ മുഖ്യ അതിഥിയായിരുന്നു. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് അംഗം രമ്യ രാജേഷ്, സിപിഎം പീച്ചി ലോക്കൽ കമ്മിറ്റി സെക്രട്ടറി എം ബാലകൃഷ്ണൻ, സിപിഐ പാണഞ്ചേരി ലോക്കൽ കമ്മിറ്റി സെക്രട്ടറി സനിൽ വാണിയംപാറ, കേരള കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് രാജു പാറപ്പുറം, ബാങ്ക് വൈസ് പ്രസിഡന്റ് തങ്കമണി ജോസ്, ചന്ദ്രശേഖരൻ മാസ്റ്റർ, എം പി സാബു, മോഹൻദാസ് പി കെ, സജീവ് കുമാർ, പ്രസാദ് മാത്യു, ബാങ്ക് സെക്രട്ടറി ജോജു, എന്നിവർ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു.


0 Comments