ഔട്ട്‌സ്പാർക്ക്ൾ അവാർഡ് 2022 സന്ധ്യ എസ്. നായർക്ക്


പട്ടിക്കാട്. കോഴിക്കോട് സർവകലാശാലയിലെ ആർട്ട്‌സ് ആന്റ് സയൻസ് കോളേജുകളിലെ ഏറ്റവും മികച്ച വിദ്യാർത്ഥിക്കുള്ള സണ്ണി ഡയമണ്ട്‌സ് കൊച്ചിയുടെ 'ഔട്ട്‌സ്പാർക്ക്ൾ അവാർഡ് 2022' വഴുക്കുമ്പാറ എസ്എൻ കോളേജിൽ നിന്ന് ഈ വർഷം കെമിസ്ട്രി ബിരുദം നേടിയ സന്ധ്യ. എസ്. നായർ കരസ്ഥമാക്കി. കഴിഞ്ഞ മൂന്ന് അക്കാദമിക്ക് വർഷങ്ങളിലെ പഠന മികവും കലാസാംസ്‌കാരിക സ്‌പോർട്ട്‌സ് മികവും, നേതൃത്വ പരിചയവും, സാമൂഹിക ഇടപെടലും പരിഗണിച്ചുകൊണ്ടാണ് അവാർഡ് നൽകുന്നത്. ഡയമണ്ട് മോതിരം, പ്രശസ്തി പത്രം, സണ്ണി ഡയമണ്ട്‌സ് എഡ്യൂക്കേഷൻ സ്‌കോളർഷിപ്പ് തുടങ്ങിയവ ഉൾപ്പെടുന്നതാണ് 'ഔട്ട്‌സ്പാർക്ക്ൾ' അവാർഡ്. പാലക്കാട് പട്ടയംപാടം കോരേഞ്ചിറ കടുവത്തൂകിൽ വീട്ടിൽ സന്തോഷ് കുമാറിന്റേയും സരിതയുടേയും മകളാണ്. കോളേജ് മാനേജർ രാധാകൃഷ്ണൻ സി., പ്രിൻസിപ്പാൾ ഡോ. എ. സുരേന്ദ്രൻ, വൈസ് പ്രിൻസിപ്പാൾ നീതു കെ.ആർ., അസി. പ്രൊഫ. ഷീജ കെ.എസ്., കോളേജ് പി.ആർ. ഓ. പ്രസാദ് കെ.വി സന്ധ്യയെ അഭിനന്ദിച്ചു.



Post a Comment

0 Comments