ഹർ ഗർ തിരംഗ: വീടുകളിൽ ദേശീയപാതക ഉയർത്തി ബിജെപി പ്രവർത്തകർ


പട്ടിക്കാട്. രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന വേളയിൽ ബിജെപി പ്രവർത്തകർ വീടുകളിൽ ദേശീയപാതക ഉയർത്തി. പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ 22-ാം വാർഡ് ചിറക്കുന്നിലെ രാധാകൃഷ്ണന്റെ വീട്ടിൽ നടന്ന ചടങ്ങിൽ യുവമോർച്ച പീച്ചി ഏരിയ ജനറൽ സെക്രട്ടറി രാധീഷ് പതാക ഉയർത്തി. യുവമോർച്ച പീച്ചി മണ്ഡലം ജനറൽ സെക്രട്ടറി ദിനീഷ് വലിയവീട്ടിൽ ചടങ്ങിൽ സംബന്ധിച്ചു.



Post a Comment

0 Comments