പീച്ചി ഓണാഘോഷം 2022: സംഘാടകസമിതി രൂപീകരിച്ചു


പീച്ചി. പാണഞ്ചേരി ഗ്രാമപഞ്ചായത്തിന്റെയും ഡിടിപിസിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ നടത്തുന്ന പീച്ചി ഓണാഘോഷം 2022ന്റെ സംഘാടകസമിതി രൂപീകരിച്ചു. സെപ്റ്റംബർ 4 മുതൽ 11 വരെയാണ് ഓണാഘോഷ പരിപാടികൾ സംഘടിപ്പിക്കുക. പീച്ചി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്‌കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന യോഗം റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയർമാനായി മന്ത്രി അഡ്വ. കെ രാജൻ, കൺവീനർ പി പി രവീന്ദ്രൻ, രക്ഷാധികാരികളായി എംപി ടി എൻ പ്രതാപൻ, പി കെ ഡേവിസ് മാസ്റ്റർ, കെ ആർ രവി, ശ്രീവിദ്യ രാജേഷ്, മിനി ഉണ്ണികൃഷ്ണൻ ഇന്ദിരാ മോഹനൻ എന്നിവരെ പ്രധാന കമ്മിറ്റി അംഗങ്ങളായി തിരഞ്ഞെടുത്തു. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി പി രവീന്ദ്രൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ ഡെവലപ്‌മെൻറ് കമ്മീഷണർ ശിഖ ഐഎഎസ് മുഖ്യ അതിഥിയായിരുന്നു. ഡിടിപിസി സെക്രട്ടറി ജോബി ജോർജ്, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ ആർ രവി, പാണഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡൻറ് സാവത്രി സദാനന്ദൻ, ജില്ലാ പഞ്ചായത്ത് അംഗം കെ വി സജു, നടത്തറ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി ആർ രജിത്ത്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ഇടി ജലജൻ, സുബൈദ അബൂബക്കർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ കെ രമേഷ്, രമ്യ രാജേഷ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്ത് സംസാരിച്ചു. വിവിധ രാഷ്ട്രീയ പ്രതിനിധികൾ, സഹകരണ ബാങ്ക് പ്രതിനിധികൾ, കുടുംബശ്രീ പ്രവർത്തകർ, സാംസ്‌കാരിക സന്നദ്ധ സംഘടന പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. യോഗത്തിൽ പങ്കെടുത്തവരിൽ നിന്ന് 1001 ജനറൽ കമ്മിറ്റി അംഗങ്ങളെയും, 11 സബ്ബ് കമ്മിറ്റികളെയും തിരഞ്ഞെടുത്തു. 



Post a Comment

0 Comments