ബിജെപി കർഷകമോർച്ചയുടെ നേതൃത്വത്തിൽ കാർഷികോത്സവവും കർഷകസംഗമവും നടത്തി


പീച്ചി. ബിജെപി കർഷകമോർച്ച പീച്ചി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിങ്ങം ഒന്ന് കർഷക ദിനത്തിൽ കാർഷികോത്സവവും കർഷകസംഗമവും നടത്തി. കർഷകമോർച്ച പീച്ചി മണ്ഡലം പ്രസിഡൻറ് ഗിരീഷ് അധ്യക്ഷത വഹിച്ച ചടങ്ങ് ബിജെപി മണ്ഡലം പ്രസിഡൻറ് പ്രനീഷ് നടുവിലവളപ്പിൽ ഉദ്ഘാടനം ചെയ്തു. കർഷകദിനത്തിൽ കർഷകരെ ആദരിക്കുന്നതോടൊപ്പം ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ട ബോധവൽക്കരണവും സംഘടിപ്പിച്ചു. ഓർഗാനിക് ഫാമിംഗ് പ്രമോട്ടർ ജില്‌ന ബോധവൽക്കരണ ക്ലാസ് നടത്തി. കർഷക മോർച്ച ജില്ലാ ജനറൽ സെക്രട്ടറി പ്രശാന്ത് എൻഎച്ച്, സെക്രട്ടറി സുനിൽ, മഹിളാമോർച്ച മണ്ഡലം പ്രസിഡൻറ് വിനീത ദിലീപ്, ബിജെപി പീച്ചി മണ്ഡലം ജനറൽ സെക്രട്ടറി ബിനു അലക്‌സ് എന്നിവർ ഭദ്രദീപം തെളിച്ചു. ബിജെപി പീച്ചി മണ്ഡലം സെക്രട്ടറി സുബീഷ് ഇന്ദ്രവജ്ര, ബിജെപി പീച്ചി മണ്ഡലം വൈസ് പ്രസിഡൻറ് ജയൻ പൂശേരി, ന്യൂനപക്ഷ മോർച്ച ജില്ലാ കമ്മിറ്റി അംഗം ബിജു നെല്ലിക്കൻ , ബിജെപി പീച്ചി ഏരിയ പ്രസിഡൻറ് സുഭാഷ് പല്ലിക്കാട്ടിൽ, ജനറൽ സെക്രട്ടറി നിതിൻ, സെക്രട്ടറി ദിലീപ്, യുവമോർച്ച പീച്ചി മണ്ഡലം ജനറൽ സെക്രട്ടറി ദിനീഷ് വലിയവീട്ടിൽ, സെക്രട്ടറി നിഖിൽ പീച്ചി, ന്യൂനപക്ഷമോർച്ച മണ്ഡലം പ്രസിഡൻറ് ലിന്റോ, യുവമോർച്ച പീച്ചി ഏരിയ ജനറൽ സെക്രട്ടറി രാധീഷ് എന്നിവരും കർഷകരും പാർട്ടി പ്രവർത്തകരും പരിപാടിയിൽ പങ്കെടുത്തു.



Post a Comment

0 Comments