തൃശൂർ. വ്യവസായ, വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇൻസ്റ്റിറ്റിയൂട്ട് ആയ കേരള ഇൻസ്റ്റിറ്റിയൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡവലപ്‌മെന്റിന്റെയും നാഷണൽ ഫിഷറീസ് ഡവലപ്‌മെന്റ് ബോർഡിന്റെയും കേന്ദ്ര സർക്കാർ സ്ഥാപനമായ നാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മൈക്രോ സ്‌മോൾ മീഡിയം എന്റർെ്രെപസിന്റെയും ആഭിമുഖ്യത്തിൽ ഫിഷറീസ് ആൻഡ് അക്വാകൾച്ചർ എന്ന വിഷയത്തിൽ 15 ദിവസത്തെ സംരംഭകത്വ പരിശീലനം സംഘടിപ്പിക്കുന്നു. ഫിഷറീസ് ആൻഡ് അക്വാകൾച്ചർ സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്ന കേരളത്തിലെ എസ് സി വിഭാഗത്തിൽപ്പെട്ട തൊഴിൽരഹിതരായ തിരഞ്ഞെടുത്ത 25 യുവതീയുവാക്കൾക്ക് സ്‌റ്റൈപെന്റോട് കൂടിയാണ് കളമശ്ശേരി കീഡ് ക്യാമ്പസിൽ വെച്ച് പരിശീലനം സംഘടിപ്പിക്കുന്നത്. താൽപ്പര്യമുള്ളവർ കീഡിന്റെ വെബ്‌സൈറ്റ് ആയ www.kied.info സന്ദർശിച്ച് ആഗസ്റ്റ് 25ന് മുൻപ് അപേക്ഷിക്കുക. ഫോൺ: 0487 2532890 2550322


0 Comments