പട്ടിക്കാട്. സ്വാതന്ത്ര്യദിനത്തിൽ ആം ആദ്മി പാർട്ടിയുടെ നേതൃത്വത്തിൽ വിവിധ പഞ്ചായത്തുകളിലൂടെ ത്രിവർണ്ണ യാത്ര നടത്തി. രാവിലെ 9ന് മാടക്കത്തറ പഞ്ചായത്തിലെ താണികുടം സെന്ററിൽ ഒല്ലൂർ നിയോജക മണ്ഡലം കൺവീനർ ജോൺസൺ ഐനിക്കൽ ദേശീയ പതാക ഉയർത്തി. തുടർന്ന് താണികുടത്തു നിന്നും ആരംഭിച്ച ത്രിവർണ്ണ യാത്ര പാണഞ്ചേരി, പുത്തൂർ, നടത്തറ പഞ്ചായത്തുകളിലൂടെ കോർപറേഷൻ സോണുകളായ 14 വാർഡുകളിലൂടെ ചുറ്റി വൈകീട്ട് 4.30ന് കുരിയച്ചിറ സെന്ററിൽ സമാപിച്ചു. ജില്ലാ കൺവീനർ ജെസ്റ്റിൻ, ജില്ലാ സെക്രട്ടറി ജിജോ, പുത്തൂർ പഞ്ചായത്ത് കൺവീനർ അലോഷ്യസ്, ഒല്ലൂർ മണ്ഡലം കൺവീനർ ജോൺസൻ ഐനിക്കൽ എന്നിവർ സംസാരിച്ചു. നൂറോളം ആം ആദ്മി വളണ്ടിയർമാർ പരിപാടിയിൽ പങ്കെടുത്തു.

.jpeg)
0 Comments