കണ്ണാറ സ്‌കൂളിൽ വിവിധ പ്രൊജക്ടുകളുടെ ഉദ്ഘാടനം സെപ്തംബർ 3ന്


കണ്ണാറ. എയ്ഡഡ് അപ്പർ പ്രൈമറി സ്‌കൂളിൽ വിവിധ പ്രൊജക്ടുകളുടെ ഉദ്ഘാടനം സെപ്തംബർ 3 ശനിയാഴ്ച നടക്കും. റവന്യൂ വകുപ്പ് മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിൽ പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് അംഗം കെ.വി സജു, ഇസാഫ് എംഡി പോൾ തോമസ്, സംഘാടക സമിതി രക്ഷാധികാരി എം.ആർ ചന്ദ്രശേഖരൻ മാസ്റ്റർ, രക്ഷാധികാരി ജോർജ് പൊടിപ്പാറ, വാർഡ് മെമ്പർ രേഷ്മ സജീഷ് എന്നിവർ പങ്കെടുക്കും. മന്ത്രി കെ.രാജന്റെ എം.എൽ.എ ഫണ്ടിൽ നിന്നുള്ള ധനസഹായത്തിന്റെ പ്രഖ്യാപനം, കുട്ടികളുടെ പാർക്കിന്റെ പ്രഖ്യാപനം, സ്‌കൂൾ കവാടത്തിന്റെ ഉദ്ഘാടനം, ഫുട്‌ബോൾ കോർട്ടിന്റെ നിർമ്മാണോദ്ഘാടനം, ഡോ.എൻ.പി ഷാജു മാസ്റ്ററെ ആദരിയ്ക്കൽ എന്നിവയാണ് പരിപാടിയുടെ ഭാഗമായി  നടക്കുക. സ്‌കൂൾ മാനേജർ വിൽസൻ ചെമ്പനാൽ, ഹെഡ്മിസ്ട്രസ് മേഴ്‌സി വർഗീസ്, പി.ടി.എ പ്രസിഡന്റ് എം.പി.വർഗീസ് എന്നിവർ നേതൃത്വം നൽകും.



Post a Comment

0 Comments