മഹിള കോൺഗ്രസ് ഭാരത് ജോഡോ യാത്ര ജില്ലാ തല ശിൽപ്പശാലയും മേഖലയോഗവും


തൃശൂർ. മഹിള കോൺഗ്രസ് ഭാരത് ജോഡോ യാത്ര ജില്ലാ തല ശിൽപ്പശാലയും മേഖലയോഗവും സംഘടിപ്പിച്ചു. മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് അഡ്വ. ജെബി മേത്തർ പരിപാടികൾ ഉദ്ഘാടനം ചെയ്തു. ഭാരത് ജോഡോ യാത്രയിൽ സ്ഥിരം പദയാത്രികർക്ക് പുറമെ സംസ്ഥാനത്ത് പതിനായിരം മഹിള കോൺഗ്രസ് പ്രവർത്തകർ രാഹുൽ ഗാന്ധിക്കൊപ്പം പദയാത്രയിൽ അണിനിരക്കുമെന്നും ജെബി മേത്തർ അറിയിച്ചു. മഹിള കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് ലീലാമ്മ തോമസ് അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ സുബൈദ മുഹമ്മദ്, ബീന ശിവശങ്കർ, വനജ ഭാസ്‌കരൻ, സോയ ജോസഫ്, മുൻസിപ്പൽ ചെയർപേഴ്‌സൺ സോണിയ ഗിരി, കെപിസിസി മെമ്പർ അഡ്വ.സുബി ബാബു, ജില്ലാ ജനറൽ സെക്രട്ടറിമാരായ നിർമ്മല ടി, തങ്കമണി കെ എസ്, ലീലാ രാമകൃഷ്ണൻ, സത്യഭാമ ടീച്ചർ, ജിന്നി ജോയ്, ജയലക്ഷ്മി ടീച്ചർ, വിനോദിനി എന്നിവർ സംസാരിച്ചു. ആനി ജോസ്, മുസ്തിരിയ മുസ്തക്ക അലി, ഗ്രേസി ജേക്കബ്, ബിന്ദു കാട്ടുങ്ങൽ എന്നിവരെ ആദരിച്ചു.



Post a Comment

0 Comments