പീച്ചി ഡാം ഓണാഘോഷം സെപ്റ്റംബർ 4 മുതൽ 11 വരെ


പട്ടിക്കാട്. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും പാണഞ്ചേരി ഗ്രാമപഞ്ചായത്തും സംയുക്തമായി പീച്ചിയിൽ സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ നാലിന് തുടങ്ങും. വൈകിട്ട് മൂന്നുമണിക്ക് നടക്കുന്ന വർണ്ണശബളമായ ഘോഷയാത്രയോടെ ഓണാഘോഷ പരിപാടികൾക്ക് തുടക്കമാകും. പൊതുസമ്മേളനം  റവന്യൂ വകുപ്പ് മന്ത്രി അഡ്വ. കെ.രാജൻ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ അധ്യക്ഷത വഹിക്കും. ദീപാലങ്കാരം, കാർണിവൽ, കുട്ടികൾക്കുള്ള റൈഡുകൾ, വിവിധ സ്റ്റാളുകൾ  എന്നിവ ആഘോഷ പരിപാടികൾക്ക് മാറ്റുകൂട്ടും.കാർഷിക സെമിനാറും ഉണ്ടാകും. നാടൻ പാട്ടുകളുടെയും കലകളുടെയും അവതരണം, പ്രാദേശിക കലാകാരന്മാരും പ്രൊഫഷണൽ കലാകാരന്മാരും അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ എന്നിവ ദിവസവും ഉണ്ടാകും. പൂക്കള മത്സരം വടംവലി മത്സരം എന്നിവയും നടക്കും.  വിവിധ ദിവസങ്ങളിൽ മന്ത്രിമാരായ കെ കൃഷ്ണൻകുട്ടി കെ രാധാകൃഷ്ണൻ എന്നിവർ ഓണാഘോഷ പരിപാടികളിൽ സംബന്ധിക്കും.



Post a Comment

0 Comments