ജിനുവിന്റെ സംസ്‌കാരം ഇന്ന് വൈകീട്ട് 5ന്


പട്ടിക്കാട്. മുടിക്കോട് സെന്ററിൽ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച എടപ്പലം തെക്കേക്കര വീട്ടിൽ ജിനു (36) വിന്റെ സംസ്‌കാരം ഇന്ന് (ആഗസ്റ്റ് 19 വെള്ളി) വൈകീട്ട് 5ന് പട്ടിക്കാട് മാർ തോമാ ശ്ലീഹാ പള്ളി സെമിത്തേരിയിൽ. പരേതരായ ജോസിന്റെയും മോളിയുടെയും മകനാണ് ജിനു. ഭാര്യ: ഡോഫി. മക്കൾ: ആദിൽ, അനുഗ്രഹ. വ്യാഴാഴ്ച രാത്രി 10:45നാണ് അപകടം സംഭവിച്ചത്. ദേശീയപാത കുറുകെ കടക്കുകയായിരുന്ന സ്‌കൂട്ടറിനെ തൃശൂർ ഭാഗത്തുനിന്നും വന്ന കാർ ഇടിക്കുകയായിരുന്നു. സുഹൃത്ത് ചാത്തുംകുളം സ്വദേശി സുഭാഷ് സാരമായ പരിക്കുകളോടെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.



Post a Comment

0 Comments