സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലെ ഒപി സമയം വൈകിട്ട് 6 വരെ


പട്ടിക്കാട്. സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലെ ഒപി സമയം ഇനി മുതൽ വൈകിട്ട് 6 മണി വരെയായിരിക്കും. ഇതോടെ വെള്ളാനിക്കര സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഒപി സമയം 4 വരെ ആയിരുന്നത് ഇനി മുതൽ 6 വരെ ആയിരിക്കും. ജില്ലാ കലക്ടർ ഹരിത വി കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ല വികസന സമിതി യോഗത്തിലാണ് തീരുമാനം. ആരോഗ്യപ്രവർത്തകർക്കിടയിൽ കോവിഡ് വ്യാപനം വർധിച്ചതോടെ സായാഹ്ന ഒ.പികളുടെ സമയം കുറച്ചിരുന്നു. തൃശൂർ മെഡിക്കൽ കോളേജിൽ ഇഹെൽത്ത് സംവിധാനം ആരംഭിക്കുന്നതിനുവേണ്ട സൗകര്യം  പിഡബ്ല്യുഡി ഇലക്ട്രിക്കൽ വിങ്, കെഎസ്ഇബി എന്നീ വിഭാഗങ്ങൾ സഹകരിച്ച് ഒരുക്കണമെന്ന് യോഗം നിർദ്ദേശിച്ചു.



Post a Comment

0 Comments