എസ്എൻഡിപി പുതിയ സൊസൈറ്റി ഭരണസമിതിക്ക് മുടിക്കോട് സ്വീകരണം നൽകി


പട്ടിക്കാട്. എസ്എൻഡിപി പീച്ചി യൂണിയന്റെ കീഴിൽ വരുന്ന സൊസൈറ്റിയുടെ പുതിയ ഭരണസമിതിക്ക്  മുടിക്കോട് ശാഖ സ്വീകരണം നൽകി. ശാഖ സെക്രട്ടറി ഗിരിജൻ സ്വാഗതം പറഞ്ഞു. ശാഖ പ്രസിഡന്റ് കോമള കുട്ടൻ അധ്യക്ഷത വഹിച്ചു. പീച്ചി യൂണിയൻ സെക്രട്ടറിയും പുതിയ സൊസൈറ്റിയുടെ പ്രസിഡണ്ടുമായ പി കെ സന്തോഷ് മുഖ്യപ്രഭാഷണം നടത്തി. ശാഖ എക്‌സിക്യൂട്ടീവ് അംഗം പുഷ്പാ സ്വാമിനാഥൻ  നന്ദി പറഞ്ഞു. എക്‌സിക്യൂട്ടീവ് അംഗങ്ങൾ, ശാഖ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.


Post a Comment

0 Comments