ഇന്ത്യക്കാരെല്ലാം ഒറ്റക്കെട്ടാണ് എന്ന സന്ദേശമാണ് ഭാരത് ജോഡോ യാത്ര മുന്നോട്ടു വെക്കുന്നത്: ടി.എൻ പ്രതാപൻ


പുത്തൂർ. ഇന്ത്യക്കാരെല്ലാം ഒറ്റക്കെട്ടാണെന്നും ഈ മണ്ണിൽ സ്വതന്ത്രരായി വാഴാൻ പോരാടിയവരുടെ പിൻമുറക്കാരാണ് നാമെല്ലാവരും എന്ന സന്ദേശമാണ് രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര മുന്നോട്ട് വെക്കുന്നതെന്നും എം.പി ടി.എൻ പ്രതാപൻ പറഞ്ഞു. പുത്തൂരിൽ കോൺഗ്രസ് പാണഞ്ചേരി ഒല്ലൂർ ബ്ലോക്ക് കമ്മിറ്റികളുടെ സംയുക്ത നേതൃയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മുൻ എംഎൽഎ എം .പി വിൻസന്റ് അധ്യക്ഷനായി. സെപ്റ്റംബർ 23  ന് ഒല്ലൂർ നിയോജകമണ്ഡലത്തിൽ എത്തിച്ചേരുന്ന ഭാരത് ജോഡോ യാത്രയുടെ നിയോജക മണ്ഡലം തല സംഘാടക സമിതിയും രൂപീകരിച്ചു. ഡിസിസി പ്രസിഡന്റ്  ജോസ് വളളൂർ, യു ഡി എഫ് ജില്ലാ ചെയർമാൻ ജോസഫ് ചാലിശ്ശേരി, കെപിസിസി ഭാരവാഹികളായ ഒ.അബ്ദുറഹ്മാൻ കുട്ടി, അഡ്വ.ഷാജി കോടങ്കണ്ടത്ത്, കെ. ബി ശശി കുമാർ, കെപിസിസി മെമ്പർ  ലീലാമ്മ തോമസ്, ഡിസിസി വൈസ് പ്രസിഡന്റ് ജോസഫ് ടാജറ്റ്   ജനറൽ സെക്രട്ടറിമാരായ സുന്ദരൻ കുന്നത്തുള്ളി, എം.എൽ ബേബി, സജീവൻ കുരിയച്ചിറ, സിജോ കടവിൽ, ജോണി ചിറയത്ത്, വി.വി മുരളീധരൻ, ബ്ലോക്ക് പ്രസിഡന്റുമാരായ കെ.സി. അഭിലാഷ്, ജെയ്ജു സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.


Post a Comment

0 Comments