പട്ടിക്കാട്. സിപിഐഎം പട്ടിക്കാട് വെസ്റ്റ് ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ ബ്രാഞ്ച് പരിധിയിലുള്ള എസ്എസ്എൽസി, പ്ലസ് ടു വിജയികളെ അനുമോദിച്ചു. സിപിഐഎം ഏരിയ സെക്രട്ടറി എം.എസ്. പ്രദീപ് കുമാർ വിജയികൾക്ക് ഉപഹാരം നൽകി. പാണഞ്ചേരി ലോക്കൽ സെക്രട്ടറി മാത്യു നൈനാൻ, മൂന്നാം വാർഡ് പഞ്ചായത്ത് അംഗം ആനി ജോയ്, ബ്രാഞ്ച് സെക്രട്ടറി സൈമൺ തുടങ്ങിയവർ സംസാരിച്ചു. പാണഞ്ചേരി ലോക്കൽ കമ്മിറ്റി അംഗം പി.ജെ അജി അധ്യക്ഷത വഹിച്ചു. ബ്രാഞ്ചിലെ മുതിർന്ന പാർട്ടി അംഗങ്ങളായ രവി, രതി എന്നിവരും ജോഫി, സിജോ, കിരൺ, ക്ലിന്റൺ, സിനീഷ്, ഷാജു എ കെ, രജിത, ഡെൽമി, ബിജു പൊന്മാണി തുടങ്ങിയവരും പങ്കെടുത്തു.


0 Comments