പട്ടിക്കാട്: അതിദരിദ്രരെ കണ്ടെത്തി അവരെ മുൻപന്തിയിലേക്ക് കൊണ്ടുവരുന്നതിനായുള്ള മൈക്രോപ്ലാൻ തയ്യാറാക്കുന്ന നടപടികൾ പാണഞ്ചേരി ഗ്രാമപഞ്ചായത്തിൽ ആരംഭിച്ചു. സംസ്ഥാന സർക്കാർ നടപ്പാക്കിയ പദ്ധതിയുടെ ഭാഗമായാണിത്. പഞ്ചായത്തിൽ നടത്തിയ സർവ്വേയിൽ 74 അതി ദരിദ്രരെ കണ്ടെത്തിയിരുന്നു. ഇതിൽ ഒരാൾ മരണപ്പെട്ടു. മറ്റൊരാൾ പദ്ധതിയിൽ നിന്നും ഒഴിവാക്കപ്പെടുകയും ചെയ്തു. ഇതോടെ നിലവിൽ 72 പേരെയാണ് പഞ്ചായത്തിൽ അതിദരിദ്രരായി കണ്ടെത്തിയിട്ടുള്ളത്. ഇവർക്ക് വേണ്ട പദ്ധതികൾ രൂപീകരിക്കുന്നതിനായി മൈക്രോ പ്ലാനുകൾ തയ്യാറാക്കേണ്ടതുണ്ട്. ഇതിനു വേണ്ടിയുള്ള പരിശീലന ക്ലാസുകളാണ് പാണഞ്ചേരി ഗ്രാമപഞ്ചായത്തിൽ സംഘടിപ്പിച്ചത്. പഞ്ചായത്ത് പ്രസിഡണ്ട് പി പി രവീന്ദ്രൻ, പഞ്ചായത്ത് വൈസ് പ്രസിഡൻറ് സാവിത്രി സദാനന്ദൻ എന്നിവർ നേതൃത്വം നൽകിയ പരിപാടിയിൽ കില റിസോഴ്‌സ് പേഴ്‌സൺമാരായ രാജൻ, പി കെ മോഹനൻ, വി പി ബേബി, എം.പി രജനി, സുജാത ബേബി എന്നിവർ ക്ലാസ് എടുത്തു.


0 Comments