സംസ്ഥാനതല റിലേ മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ അബിൻ പ്രസാദിനെ ആദരിച്ചു


പട്ടിക്കാട്. സംസ്ഥാനതല 200x100  മീറ്റർ റിലേ മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ അബിൻ പ്രസാദിനെ കോൺഗ്രസ് കമ്മിറ്റി ആദരിച്ചു. പാണഞ്ചേരി മണ്ഡലം പ്രസിഡന്റ് കെ.പി ചാക്കോച്ചൻ മൊമെന്റോ നൽകിയും യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി ഷാജൻ ഷാൾ അണിയിച്ചുമാണ് അബിൻ പ്രസാദിനെ ആദരിച്ചത്. വാർഡ് പ്രസിഡണ്ട്  ജൂബിലി ജോൺ, ബൂത്ത് പ്രസിഡണ്ട് പൈലി, ക്ഷീരോൽപാദക സംഘം പ്രസിഡന്റ് ജോർജ് ഇടശ്ശേരി,  ഐഎൻടിയുസി സെക്രട്ടറി ജിന്റോ കുപ്പിശ്ശേരി, പ്രസിഡന്റ് ബാബു ഇടശ്ശേരി, മണ്ഡലം ഭാരവാഹി ലോറൻസ്, കോൺഗ്രസ് പ്രവർത്തകരായ ബിനോയ് മുത്തലത്ത്, ഗോപു എന്നിവർ ചടങ്ങിൽ പങ്കെടുത്തു.



Post a Comment

0 Comments