മുടിക്കോട് അപകടം: ആം ആദ്മി പാർട്ടി ഒല്ലൂർ നിയോജക മണ്ഡലം പ്രതിഷേധിച്ചു


പട്ടിക്കാട്
. മുടിക്കോട് സെന്ററിൽ അപകടങ്ങളും അപകടമരണങ്ങളും തുടർക്കഥയായ സാഹചര്യത്തിൽ ദേശീയപാതയുടെ അശാസ്ത്രീയ നിർമ്മാണത്തിനെതിരെയും, അധികൃതരുടെ അനാസ്ഥയ്‌ക്കെതിരെയും ആം ആദ്മി പാർട്ടി ഒല്ലൂർ നിയോജകമണ്ഡലം പ്രതിഷേധിച്ചു. തൃശ്ശൂർ ജില്ലാ കൺവീനർ ജെസ്റ്റിൻ ജോസഫ് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. മുടിക്കോട് സെന്ററിലെ അശാസ്ത്രീയ ഗതാഗത നിയന്ത്രണം മുതിർന്നവരെയും കുട്ടികളെയും ഒരുപോലെ ബുദ്ധിമുട്ടിക്കുന്നുണ്ടെന്നും ഇതിനൊരു ശാശ്വത പരിഹാരം ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജനങ്ങളുടെ ജീവന്റെ സുരക്ഷയ്ക്ക് യാതൊരു വിലയും കൽപ്പിക്കാത്ത നടപടികളാണ് അധികൃതർ സ്വീകരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പ്രദേശത്ത് അടിപ്പാതയുടെ നിർമ്മാണം എത്രയും വേഗം പൂർത്തീകരിക്കണമെന്നും ജനങ്ങളുടെ ജീവന് സുരക്ഷ ഒരുക്കണമെന്നും ആം ആദ്മി പാർട്ടി ആവശ്യപ്പെട്ടു. ജില്ലാ ജോയിന്റ് കൺവീനർ റാഫെൽ ടോണി, ജില്ലാ ട്രഷറർ മുരളി, ഒല്ലൂർ നിയോജക മണ്ഡലം കൺവീനർ ജോൺസൺ ഐനിക്കൽ, പുതുക്കാട് പഞ്ചായത്ത് കൺവീനർ ജോസഫ്,  ഒല്ലൂർ നിയോജക മണ്ഡലം സെക്രട്ടറി രാജേഷ്‌, പാണഞ്ചേരി പഞ്ചായത്ത് കൺവീനർ ബാസ്റ്റിൻ എന്നിവർ സംസാരിച്ചു.



Post a Comment

0 Comments