പട്ടിക്കാട്. മുടിക്കോട് സെന്ററിലെ യു ടേൺ അടച്ചുകെട്ടിയതിൽ പ്രതിഷേധിച്ച് എസ്ഡിപിഐ മുടിക്കോട് ബ്രാഞ്ച് കമ്മിറ്റി ഒപ്പ് ശേഖരണം നടത്തി. പ്രദേശത്തെ സ്‌കൂളുകളിലേക്കും, റേഷൻ കടകളിലേയ്ക്കും, ആരാധനാലയങ്ങളിലേക്കും പോകേണ്ടവർക്കും പ്രത്യേകിച്ച് തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കുള്ള രോഗികൾക്കും ഇത് ഒരു തടസമായി മാറിയിരിക്കുകയാണെന്നും ജനങ്ങൾ സഞ്ചരിക്കുന്ന പൊതുവഴി അടച്ചു കെട്ടി പൗരന്മാരുടെ സഞ്ചാര സ്വാതന്ത്ര്യം തടയുകയാണ് ഇപ്പോൾ ചെയ്തിരിക്കുന്നതെന്നും പ്രവർത്തകർ ആരോപിച്ചു. മുടിക്കോട് സെന്ററിൽ സിഗ്‌നൽ സംവിധാനങ്ങൾ ഉപയോഗിച്ച് ജനങ്ങളുടെ സഞ്ചാരം സുഗമമാക്കണമെന്നും അവർ ആവശ്യപ്പെട്ടു. ഒപ്പുശേഖരണത്തിന് ബ്രാഞ്ച് പ്രസിഡന്റ് കുഞ്ഞുമോൻ, ബ്രാഞ്ച് സെക്രട്ടറി ഷമീർ, കമ്മറ്റി അംഗം അബ്ദുൽസലാം തുടങ്ങിയവർ നേതൃത്വം നൽകി


0 Comments