പീച്ചി. വിശ്വകർമ്മ സർവ്വീസ് സൊസൈറ്റി പീച്ചി ശാഖ 75-ാം സ്വാതന്ത്ര ദിനം ആഘോഷിച്ചു. രാവിലെ 9ന് ഓഫീസിന് മുന്നിൽ ശാഖ പ്രസിഡന്റ് പുഷ്പാകരൻ പതാക ഉയർത്തി. അനിൽ ബാലകൃഷ്ണൻ സ്വാതന്ത്ര ദിന സന്ദേശം നൽകി. വിഎസ്എസ് ജില്ല വൈസ് പ്രസിഡന്റ് കെ.വി ജയചന്ദ്രൻ യുവജന ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി ടി.ആർ രതീഷ് കൃഷ്ണ താലൂക്ക് ട്രഷറർ പി.ബി സുരേഷ്, ശാഖ സെക്രട്ടറി സുഗതകുമാർ എന്നിവർ സംസാരിച്ചു. എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികൾ മൊമെന്റൊ നൽകി അനുമോദിച്ചു.


0 Comments