പീച്ചി. ഗവൺമെൻറ് ഹയർ സെക്കൻഡറി സ്‌കൂളിൽ അതിവിപുലമായ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. പ്രിൻസിപ്പൽ എ.ഗിരീശൻ ദേശീയപതാക ഉയർത്തി. ജില്ലാ പഞ്ചായത്ത് മെമ്പർ കെ.വി.സജു സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. പ്രധാനധ്യാപിക കെ.എം ഡെയസി, വി സുകമാരൻ മാസ്റ്റർ പി.ടി.എ പ്രസിഡണ്ട് വിൻസെന്റ് പി.ഡി, പി.ടി.എ വൈസ് പ്രസിഡണ്ട് ഷെരീഷ് റോയ്‌സ്, എം.പി.ടി.എ പ്രസിഡണ്ട് മുബീന നസീർ, എം.പി.ടി.എ വൈസ് പ്രസിഡണ്ട് ശില്പ ഷിബു, എസ്.പി.സി. പി.ടി.എ പ്രസിഡണ്ട് ബിജു എസ്.പി.സി പി.ടി.എ വൈസ് പ്രസിഡണ്ട് സ്മിത നരേന്ദ്രൻ വിദ്യാർത്ഥി പ്രതിനിധി അനന്യ ബി ആചാരി എന്നിവർ സ്വതന്ത്ര്യ ദിനാശംസകൾ അർപ്പിച്ച് സംസാരിച്ചു. പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ബാബു തോമസ് പഞ്ചായത്തംഗം ഷൈജു കുരിയൻ, എസ്എംസി ചെയർമാൻ സജി താന്നിക്കൽ എന്നിവരുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് മിഠായി വിതരണം നടത്തി.


0 Comments