പീച്ചി ജലനിധിയുടെ കുടിവെള്ള വിതരണം നിലച്ചിട്ട് മൂന്ന് മാസം


പട്ടിക്കാട്. പീച്ചി ജലനിധിയുടെ കുടിവെള്ള വിതരണം നിലച്ചിട്ട് മൂന്ന് മാസം കഴിഞ്ഞു. 1500 ഓളം കുടുംബങ്ങൾ കുടിവെള്ളത്തിന് ആശ്രയിക്കുന്ന പദ്ധതിയുടെ ജലവിതരണം പുനരാ രംഭിക്കാൻ ഇതുവരെ അധികൃതർക്ക് സാധിച്ചിട്ടില്ല. പീച്ചിയിൽ മണലിപ്പുഴയ്ക്ക് കുറുകെ പാലം നിർമ്മിക്കുന്ന സ്ഥലത്ത് മണ്ണിടിഞ്ഞതിനെ തുടന്നാണ് പമ്പിംഗ് ലൈൻ തകരാറിലായത്. ഇതുമൂലം പമ്പിങ് പൂർണ്ണമായും നിർത്തിവെക്കേണ്ടിവന്നു. മുന്ന് മാസത്തിലേറെയായി കുടി വെള്ളം മുടങ്ങിയതിനെത്തുടർന്ന് ജനങ്ങൾ വലിയ പ്രതിഷേധത്തിലാണ്. എത്രയും വേഗം തകരാർ പരിഹരിച്ച് പൈപ്പ് ലൈൻ പുനസ്ഥാപിക്കാൻ വേണ്ട പണികൾ നടത്തുമെന്ന് പാലത്തിന്റെ കരാറുകാർ ഉറപ്പുനൽകിയിരുന്നു. എന്നാൽ പൈപ്പ് ലൈൻ പുനസ്ഥാപിക്കാൻ മൂന്നരലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയതായി വാർഡ് മെമ്പർ സ്വപ്‌ന രാധാകൃഷ്ണൻ പറഞ്ഞു. ഒരു മാസത്തിനകം പണികൾ പൂർത്തിയാക്കി ജലവിതരണം പുനസ്ഥാപിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. പാലത്തിന്റെ അപ്രോച്ച് റോഡിന്റെ പണികൾക്കായി സ്വകാര്യ വ്യക്തികളിൽ നിന്നും ഭൂമി ഏറ്റെടുക്കുന്ന നടപടികൾ പൂർത്തിയായിട്ടുണ്ട്. അധികൃതർ അടിയന്തരമായി  ഇടപെട്ട് പമ്പിംഗ് ലൈൻ പുനസ്ഥാപിക്കാൻ വേണ്ട നടപടികൾ സ്വീകരി ക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.



Post a Comment

0 Comments