പട്ടിക്കാട്. കൈകാലുകളുടെ ചലനശേഷി നഷ്ടമായി അവ തളർന്നു പോകുന്ന അപൂർവ്വ രോഗം (Chronic Inflammatory Demyelinating Polyneuropathy - CIDP) ബാധിച്ച നിർധന യുവാവ് ചി കിത്സയ്ക്കായി സുമനസ്സുകളുടെ സഹായം തേടുന്നു. പട്ടിക്കാട് വാടകയ്ക്ക് താമസിക്കുന്ന വെളുത്തേടത്ത് ഹരികൃഷ്ണൻ (29) ആണ് അപൂർവ്വ രോഗം ബാധിച്ച് ദുരിതത്തിലായത്. മികച്ച ഫുട്‌ബോൾ കളിക്കാരൻ കൂടിയായിരുന്ന ഹരികൃഷ്ണന്റെ കാലുകളുടെ ചലനശേഷി പൂർണ്ണമായും നഷ്ടപ്പെട്ടു. ഇപ്പോൾ കൈകളുടെ ചലനശേഷിയും നഷ്ടപ്പെട്ട് തുടങ്ങി. അടിയന്തരമായി വിദഗ്ധ ചികിത്സ ലഭിച്ചില്ലെങ്കിൽ രോഗം പൂർണ്ണമായും ഹരികൃഷ്ണനെ തളർത്തിക്കളയും. ചികിത്സ തുടർന്നു നടത്താൻ വേണ്ട സാമ്പത്തിക സ്ഥിതി കുടുംബത്തിനില്ല. ഭാര്യക്കും വിധവയായ അമ്മക്കും സഹോദരനും ഒപ്പമാണ് ഹരികൃഷ്ണന്റെ താമസം. സഹോദരന് ഹരികൃഷ്ണനെ ശുശ്രൂഷിക്കാനും സഹായിക്കാനുമായി ജോലി ഉപേക്ഷിച്ച് കൂടെ നിൽക്കേണ്ട അവസ്ഥയാണ്. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ മയിലാട്ടുംപാറ വാർഡ് മെമ്പർ സ്വപ്‌ന രാധാകൃഷ്ണൻ, വി.പി ശശി എന്നിവരുടെ നേതൃത്വത്തിൽ ഹരികൃഷ്ണന്റെ തുടർ ചികിത്സയ്ക്ക് ആവശ്യമായ സഹായങ്ങൾ ലഭിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്തുവരുന്നു. ഇതിനായി കേരള ഗ്രാമീണ ബാങ്ക് പട്ടിക്കാട് ശാഖയിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 40290101062548. IFSC: KLGB0040290. ഗൂഗിൾ പേ നമ്പർ: 9497554631. ചികിത്സയ്ക്കായി ഈ കുടുംബത്തിന് സുമനസ്സുകൾ തങ്ങളാൽ കഴിയുന്ന സഹായം ചെയ്യണമെന്ന് വാർഡ് മെമ്പർ അഭ്യർത്ഥിച്ചു.


0 Comments