പട്ടിക്കാട്. ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലെ 1995-96 ബാച്ച് എസ്എസ്എൽസി വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ ചേർന്നു. ക്ലാസ് ടീച്ചറായിരുന്ന സുഭദ്ര ടീച്ചർക്കൊപ്പം പഴയ ക്ലാസ് മുറിയിൽ അവർ വീണ്ടും ഒത്തുചേർന്നു. ടീച്ചറെ ഉപഹാരം നൽകി ആദരിച്ചു. ഓർമ്മകൾ പങ്കുവെച്ചുകൊണ്ട് കളിയും ചിരിയും ആഘോഷവുമായി അവർ വീണ്ടും പഴയ കൂട്ടുകാരായി. പൂമരം എന്ന പേരിൽ രൂപീകരിച്ച പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ സ്‌കൂളിന്റെ മുന്നോട്ടുള്ള പ്രവർത്തനങ്ങളിൽ സഹായമായി ഉണ്ടാകുമെന്നും ഭാരവാഹികൾ അറിയിച്ചു. വിനോദ്, പ്രഭു, സുനിൽ, കിരൺ ജയചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.


0 Comments