തൃശൂർ. മണ്ണുത്തി വടക്കുഞ്ചേരി ദേശീയപാതയിലെ അടിപ്പാതകൾ, സർവീസ് റോഡുകൾ, ടോൾ എന്നിവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്നതിനായി തൃശ്ശൂർ എംപി ടി.എൻ പ്രതാപൻ വിളിച്ചു ചേർക്കുന്ന യോഗം നാളെ (ആഗസ്റ്റ് 30 ചൊവ്വ) നടക്കും. ദേശീയപാതയുടെ പ്രൊജക്റ്റ് ഡയറക്ടർ ഉൾപ്പെടെയുള്ളവരെ യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് 2 മണിക്ക് എംപിയുടെ അയ്യന്തോളിലുള്ള ഓഫീസിലാണ് യോഗം. കഴിഞ്ഞ പാർലമെന്റ് സമ്മേളനം നടന്ന ദിവസങ്ങളിൽ കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി കേരളത്തിലെ എംപി മാരുമായി കേരളത്തിലെ ദേശീയപാത പ്രശ്‌നങ്ങൾ പ്രത്യേകം ചർച്ച ചെയ്തിരുന്നു. അതിന്റെ തുടർ ചർച്ചയായാണ് നാളെ പ്രൊജക്റ്റ് മാനേജരുമായുള്ള ചർച്ച. വിവിധ പ്രദേശങ്ങളിലെ ആക്ഷൻ കൗൺസിൽ പ്രതിനിധികളേയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട് എന്ന് ടി.എൻ പ്രതാപൻ എം പി അറിയിച്ചു.


0 Comments