പൂവ്വൻച്ചിറ: ചിരയ്ക്കത്തൊട്ടിയിൽ ഫാമിലി ട്രസ്റ്റിന്റെ ഒന്നാം വാർഷികവും എസ്എസ്എൽസി, പ്ലസ് ടു വിദ്യാർത്ഥികളെ ആദരിക്കലും നിടത്തി. 120 ഓളം അംഗങ്ങളുടെ കൂട്ടായ്മയാണിത്. നിർമ്മലഗിരി സെന്റ് ജോസഫ് പള്ളി വികാരി ഫാ. ആന്റോസ് എലുവത്തിങ്കൽ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ട്രസ്റ്റ് പ്രസിഡണ്ട് സി.എം ദേവസ്സി അധ്യക്ഷനായിരുന്നു. ബ്രദർ ആൽവിൻ എസ്ഡിവി, നുബി ബാബു, ലിജ പൗലോസ്, സി.ഡി റോയി, ലിയോ തോമസ് എന്നിവർ സംസാരിച്ചു. കുട്ടികളുടെ വിവിധ കലാ പരിപാടികളും ഫാമിലി മെമ്പേഴ്‌സിന്റെ നേതൃത്വത്തിലുള്ള തൃശൂർ ഫോൾട്ട് മേക്കേഴ്‌സ് അവതരിപ്പിച്ച മ്യുസിക്കൽ ഇവന്റും ഉണ്ടായിരുന്നു. ബാബു സി ജെ, ഷിബു സി.ഡി, വിൽസൻ സി.വി, ഷാബു സി ജെ, ബെന്നി സി.ഡി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.


0 Comments