പട്ടിക്കാട്. ആസാദി കാ അമൃത് മഹോത്സവ് പരിപാടികളോടനുബന്ധിച്ച് പീച്ചി ഗവ:ഹയർ സെക്കണ്ടറി സ്‌കൂളിൽ സംഘടിപ്പിച്ച പരിപാടിയിൽ ഇന്ത്യൻ ഭരണഘടനയുടെ ആമുഖ വായന നടത്തി. സ്‌കൂൾ അസംബ്ലിയിൽ നടന്ന ചടങ്ങിൽ അനന്യ ബി ആചാര്യ വിദ്യാർത്ഥികൾക്ക് ഭരണഘടനയുടെ ആമുഖം ചൊല്ലിക്കൊടുത്തു. ചടങ്ങിൽ പ്രധാനധ്യാപിക ഡെയ്‌സി, അധ്യാപകരായ വി.സുകുമാരൻ, സജിത, ശോഭ, ലിജി, ധന്യ, ഷർമ്മിള എന്നിവരും എം.പി.ടി.എ പ്രസിഡണ്ട്, എം.പി.ടി.എ വൈസ് പ്രസിഡണ്ട് ശില്പ ഷിബു. എസ്.പി.സി പി.ടി എ വൈസ് പ്രസിഡണ്ട് സ്മിത നരേന്ദ്രൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.


0 Comments