പട്ടിക്കാട് ഗവൺമെൻറ് എൽപി സ്‌കൂളിൽ ഗാന്ധിമരം നട്ടു


പട്ടിക്കാട്. അമൃത മഹോത്സവത്തിന്റെ  ഭാഗമായി പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ പട്ടിക്കാട് എൽപി സ്‌കൂളിൽ നടന്ന പരിപാടിയിൽ വാർഡ് മെമ്പർ ആനി ജോയ് ഗാന്ധിമരം നട്ടുകൊണ്ട് ചടങ്ങ് ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യദിന ആഘോഷങ്ങളുടെ ഭാഗമായാണ് പരിപാടികൾ സംഘടിപ്പിച്ചത്. ഹെഡ്മിസ്ട്രസ് പി.സി. നിർമലാദേവി  സ്വാഗതം പറഞ്ഞു. പി.ടി.എ. പ്രസിഡന്റ് പി.ജെ. അജി ആശംസകൾ നേർന്നു. എല്ലാ അധ്യാപകരും  വിദ്യാർത്ഥികളും ചടങ്ങിൽ പങ്കെടുത്തു.



Post a Comment

0 Comments