പീച്ചി ഡാമിൽ ഓണാഘോഷം: ആദ്യഘട്ട യോഗം ചേർന്നു


പട്ടിക്കാട്. പീച്ചി ഡാമിൽ ഈവർഷം നടത്തുന്ന ഓണാഘോഷ പരിപാടികളെക്കുറിച്ച് ചർച്ച ചെയ്യാൻ ആദ്യഘട്ട യോഗം ചേർന്നു. സെപ്റ്റംബർ 4 മുതൽ 11 വരെയാണ് ആഘോഷ പരിപാടികൾ ഉണ്ടാവുക. ഒല്ലൂർ നിയോജകമണ്ഡലം എംഎൽഎയും റവന്യൂ മന്ത്രിയുമായ കെ രാജന്റെ നേതൃത്വത്തിലാണ് ആദ്യഘട്ട യോഗം ചേർന്നത്. നാട്ടിലെ പ്രധാനപ്പെട്ട സംഘടനാ നേതാക്കളെയും രാഷ്ട്രീയ നേതാക്കളെയും പൊതുപ്രവർത്തകരെയും ജനപ്രതിനിധികളെയും പങ്കെടുപ്പിച്ചുകൊണ്ട് വിപുലമായ ആലോചനായോഗം അടുത്തുതന്നെ സംഘടിപ്പിക്കും എന്നും അതിൽ ആഘോഷ പരിപാടികളെ കുറിച്ച് വ്യക്തമായ തീരുമാനങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് മീറ്റിംഗ് ഹാളിൽ നടന്ന പരിപാടിയിൽ പഞ്ചായത്ത് പ്രസിഡൻറ് പി.പി രവീന്ദ്രൻ, വൈസ് പ്രസിഡൻറ് സാവിത്രി സദാനന്ദൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ.ടി ജലജൻ, ബ്ലോക്ക് പഞ്ചായത്തംഗം രമ്യ രാജേഷ്, ഡിടിപിസി ജില്ലാ സെക്രട്ടറി ജോബി ജോർജ് തുടങ്ങിയവർ പങ്കെടുത്തു.


Post a Comment

0 Comments