മികച്ച വിജയം നേടിയ വിദ്യാർത്ഥികളെയും ആശവർക്കർമാരെയും അനുമോദിച്ചു


വാണിയമ്പാറ. എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ മികച്ച വിജയം നേടിയവരെയും ആശ വർക്കർമാരെയും സിപിഐ, എ.ഐ.വൈ.എഫ് വാണിയമ്പാറ ബ്രാഞ്ച് കമ്മിറ്റികൾ അനുമോദിച്ചു. അനുമോദന യോഗം സിപിഐ മണ്ഡലം സെക്രട്ടറി പി.ഡി റെജി ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി സനിൽ വാണിയമ്പാറ, മണ്ഡലം സെക്രട്ടറിയേറ്റ് മെമ്പർ കെ.എ അബൂബക്കർ, ബ്രാഞ്ച് അസി. സെക്രട്ടറി ജോയ് പൂവത്തിങ്കൽ, എ ഐ വൈ എഫ് മേഖല പ്രസിഡന്റ് അശ്വിൻ, യൂണിറ്റ് സെക്രട്ടറി അനിൽ പി, ആർ, ദീപു, വാർഡ് മെമ്പർ സുബൈദ അബൂബക്കർ, വിഷ്ണു തുടങ്ങിയവർ സംസാരിച്ചു.



Post a Comment

0 Comments