കെഎസ്ഇബിയുടെ പോസ്റ്റുകൾ മാറ്റി സ്ഥാപിച്ചു. വാണിയമ്പാറയിൽ സർവ്വീസ് റോഡ് ടാറിങ് നടത്തി.


പട്ടിക്കാട്. ദേശീയപാത അധികൃതർ കെഎസ്ഇബിയുടെ സർവ്വീസ് ചാർജ് അടച്ചു തീർക്കാതിരുന്നതിനെ തുടർന്ന് പണികൾ മുടങ്ങിയ വാണിയമ്പാറ സർവ്വീസ് റോഡിൽ ടാറിങ് പൂർത്തിയായി. പ്രദേശത്തെ പോസ്റ്റുകൾ മാറ്റി സ്ഥാപിക്കുന്നതിനായി കെഎസ്ഇബി അധികൃതർ എസ്റ്റിമേറ്റ് നൽകിയിരുന്നെങ്കിലും ദേശീയപാത അധികൃതർ തുക അടയ്ക്കാതിരുന്നതാണ് പ്രദേശത്ത് സർവ്വീസ് റോഡ് നിർമ്മാണം പൂർത്തിയാകാൻ വൈകിയത്. ഇതുമൂലം നിരവധി അപകടങ്ങളും പ്രദേശത്ത് നടന്നിരുന്നു. ഇതേ തുടർന്ന് നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത് എത്തുകയും ചെയ്തു. നിലവിൽ ഇരുഭാഗത്തേക്കുമുള്ള പ്രധാന പാതയോട് ചേർന്ന് സർവ്വീസ് റോഡ് നിർമ്മാണം ഏകദേശം പൂർത്തിയായിട്ടുണ്ട്. എന്നാൽ വാണിയമ്പാറ കുളം സ്ഥിതിചെയ്യുന്ന പ്രദേശത്ത് നിർമ്മാണ പ്രവർത്തനങ്ങൾ ഇതുവരെ ആരംഭിച്ചിട്ടില്ല.



Post a Comment

0 Comments