പട്ടിക്കാട്. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പട്ടിക്കാട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ദേശീയ വ്യാപാരി ദിനം ആചരിച്ചു. പട്ടിക്കാട് വ്യാപാരി ഭവനിൽ വച്ച് നടന്ന ചടങ്ങിൽ പട്ടിക്കാട് യൂണിറ്റ് പ്രസിഡന്റ് ജോബി പറപ്പുള്ളി പതാക ഉയർത്തി. മുൻ വ്യാപാരികളെ കുറിച്ചും സമൂഹത്തിന് അവർ നൽകിയ വിലമതിക്കാനാകാത്ത സേവനങ്ങളെക്കുറിച്ചും ഓർക്കുവാനും നിലവിലെ സാഹചര്യങ്ങളെ വിലയിരുത്തുന്നതിനും വ്യാപാരി ദിനം അവസരം ഒരുക്കി എന്ന് പ്രസിഡന്റ് പറഞ്ഞു. സെക്രട്ടറി തിമോത്തി പറപ്പുള്ളി, മുൻ പ്രസിഡൻറ് കെ രാഘവൻ, മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങൾ, വ്യാപാരികൾ തുടങ്ങിയവർ പങ്കെടുത്തു.


0 Comments