യൂത്ത് കോൺഗ്രസ് സ്ഥാപകദിനം ആഘോഷിച്ചു

പട്ടിക്കാട്. യൂത്ത് കോൺഗ്രസ്സ്‌ പാണഞ്ചേരി  മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ്സ്‌ സ്ഥാപക ദിനാഘോഷം നടത്തി. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് പ്രവീൺ രാജു കല്ലറയ്ക്കൽ പതാക ഉയർത്തി ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു.  ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസ്ഥാനത്തിന് കരുത്ത് പകരുന്നതിന് വേണ്ടി മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി 1960 ഒക്ടോബർ 9 ന് സ്ഥാപിച്ച യൂത്ത് കോൺഗ്രസ് പ്രസ്ഥാനം ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ ശക്തിപ്പെടുത്തുന്ന  പ്രവർത്തനങ്ങളുമായി എന്നും മുൻപന്തിയിൽ ഉണ്ടാകുമെന്ന് ഉദ്ഘാടകൻ പറഞ്ഞു. മാരായ്ക്കൽ സെന്ററിൽ നടന്ന പരിപാടിയിൽ നിയോജകമണ്ഡലം വൈസ് പ്രസിഡണ്ട് ജിസൺ സണ്ണി, മണ്ഡലം വൈസ് പ്രസിഡണ്ട് ജിഫിൻ ജോയ്, യൂണിറ്റ് പ്രസിഡണ്ട് ബേസിൽ ജോർജ്, യൂണിറ്റ് ഭാരവാഹികളായ ലെൻസൻ, ബേസിൽ തമ്പി, ബേസിൽ സണ്ണി,  കോൺഗ്രസ് നേതാക്കളായ ചന്ദ്രൻ വി.ബി., തോമസ് പി കുരിയൻ, റോയ് തോമസ്, ജോളി ജോർജ്, ഐഎൻടിയുസി പ്രവർത്തകർ  തുടങ്ങിയവർ നേതൃത്വം നൽകി.



Post a Comment

0 Comments