റോപ്പ് സ്കിപ്പിങ്ങിൽ സ്വർണ്ണ മെഡൽ കരസ്ഥമാക്കിയ അഹല്യ ബിജുവിനെ ഡിവൈഎഫ്ഐ ആദരിച്ചു


പട്ടിക്കാട്
. കണ്ണൂരിൽ വെച്ചു നടന്ന കേന്ദ്രീയ വിദ്യാലയങ്ങളുടെ റീജ്യണൽ സ്പോർട്സ് മീറ്റിൽ റോപ്പ് സ്കിപ്പിങ്ങിൽ സ്വർണം നേടിയ അഹല്യ ബിജുവിനെ ഡിവൈഎഫ്ഐ പട്ടിക്കാട് യൂണിറ്റ് ആദരിച്ചു. ദേശീയ സ്പോർട്സ് മീറ്റിൽ പങ്കെടുക്കാൻ യോഗ്യത നേടിയ അഹല്യ പട്ടിക്കാട് സിറ്റി ഗാർഡനിൽ കൈതവളപ്പിൽ ബിജുവിന്റെയും സ്മിതയുടെയും മകളാണ്. പുറനാട്ടുകര കേന്ദ്രീയ വിദ്യാലയത്തിലെ പ്ലസ് വൺ വിദ്യാർത്ഥിനിയാണ്.  യൂണിറ്റ് സെക്രട്ടറി സിജോ തൈക്കാടൻ,  ജോജു എന്നിവരും സിപിഐഎം പാണഞ്ചേരി ലോക്കൽ കമ്മിറ്റി അംഗം പി ജെ അജിയും ചടങ്ങിൽ പങ്കെടുത്തു.



Post a Comment

0 Comments